Saturday 23 April 2016

ഇടക്കുന്നി അമ്മ

ഇടക്കുന്നി അമ്മ


ഇടതടവില്ലാതെ അനുഗ്രഹം ചൊരിയും
ഇടക്കുന്നി വാഴും അമ്മേ മഹേശ്വരി
ഇടയ്ക്ക തൻ തുടി കേട്ടുണരുന്ന ദേവീ
ഇടക്കെങ്കിലും എന്നെ ഓർക്കേണമമ്മേ

കിഴക്കുള്ള കുളത്തിൽ പഴയതെല്ലാം
അഴലും കോപവും കാമവും മോഹവും
അഴിയാ ബന്ധങളഴിച്ചുവെച്ചിന്നൊരു
വഴി തേടി നിൻ മുന്നിലെത്തി നിൽപ്പൂ

പഞ്ചാരി തൻ പഞ്ചാമൃതം നുകർന്ന്
അഞ്ചാനപ്പുറത്തെഴുന്ന്ള്ളുമമ്മേ ഭഗവതി
സഞ്ചിത പാപങ്ങളൊക്കെ ഹനിക്കണം
പഞ്ചപാപങ്ങളെൻ വഴി തീണ്ടാതിരിക്കണം

സർവാഭീഷ്ടപ്രദായിനീ രാജരാജേശ്വരീ
സർവവും നിന്നിൽ സമർപ്പിക്കുന്നു ഞാൻ
സന്തതമെന്നെ നീ കാത്തുകൊള്ളീടണം
സർവശക്തിയും ചേരും അമ്മേ നാരായണ.

2 comments:

  1. വിശ്വാമിത്രനു നിലപാടു കൈമാറാൻ
    വസിഷ്ഠ സമീപം സാക്ഷിനിൽക്കും
    എടക്കുന്നിയമ്മേ അറിയില്ല എനിക്കുനിൻ
    ഭാവമെന്തെന്നും സങ്കൽപവും
    അറിയുന്ന സജ്ജനം ചൊല്ലിത്തന്നീടണം
    അറിയുവാൻ മോഹമുണ്ടേറെയിന്ന്

    ReplyDelete
  2. അത് കലക്കി

    ReplyDelete