Saturday, 24 September 2011

SANDESHAM-A SHORT STORY


സന്ദേശം
സന്തോഷ്‌ രാജഗോപാല്‍
എയര്പോര്‍ട്ടിലെക്കുള്ള യാത്രയിലാണ് പതിഞ്ഞ സ്വരത്തില്‍ സെല്ല്സുന്ധരി സന്ദേശത്തിന്റെ വരവ് അറിയിച്ചത്.ഒരു മാസത്തേക്ക് വീട് വിട്ടു നില്‍ക്കണ്ടി വരുന്നതിന്റെ വിഷമത്തോടെയാണ് അലസമായി സ്ക്രീനില്‍ വിരലോടിച്ചത്.”ഗായത്രി”-സ്ക്രീന്‍ വിളിച്ചു പറയുന്നു.ഇപ്പോള്‍ ബിസിനെസ്സ്‌ കാര്യങ്ങള്‍ സംസാരിച്ചു വച്ചതേയുള്ളൂ.അവസാനത്തെ കണ്സ്യ്ന്മേന്റില്‍ ഒരു ക്വാളിറ്റി ഇഷ്യു.എന്താണാവോ പുതിയതായി പറയാനുള്ളത്.കുട്ടിക്കാലം തൊട്ടേ അറിയാമെങ്കിലും ഗായത്രി എന്റെര്പ്രിസസിന്റെ ഉടമ അതൊന്നും ഇടപാടുകളില്‍ കാണിക്കാറില്ല.വളരെ കണിശം.സന്ദേശം മെല്ലെ തുറന്നു.ആംഗലേയത്തിലുള്ള സന്ദേശം മനസ്സ് ക്ഷണത്തില്‍ വിവര്‍ത്തനം  ചെയ്തു.
“എന്റെ കയ്യെത്തും ദൂരത്താന്നെന്കിലും ആ കരങ്ങള്‍ ഗ്രഹിക്കാനകുന്നില്ലല്ലോ.”.പിന്നത്തെ വാചകം മലയാളത്തിലാക്കാന്‍ മനസ്സ് മടിക്കുന്നു.” മിസ്സ്‌ യു ടെറിബിളി”..വിരഹത്തിന്റെ നോവ്‌ ഭംഗിയായി പറയുന്ന മിസ്സ്‌ യുവിന് ലാസ്യത്തിന്‍റെതായ ഒരു വശ്യതയുണ്ട്.
ചെറുതായൊരു ഞെട്ടല്‍ .ഈശ്വരാ,ഇതത്രയു വര്‍ഷങ്ങള്‍ക്കു ശേഷം?
വീണ്ടും വീണ്ടും വായിച്ചു.വാലറ്റത്തെവിടെയെന്കിലും ഒരു കുസൃതി? പണ്ടൊരു വിവാഹിതയായ സ്നേഹിത സന്ദേശമയച്ചതോര്‍ത്തു.”ഐ ലവ് യു”.ഞെട്ടലില്‍ നിന്ന് ഉണരുന്നതിനു മുമ്പ് വാലറ്റം വായിച്ചെടുത്തു.”ഡോണ്ട് വറി,വില്‍ സ്റ്റാര്‍ട്ട്‌ ലവിങ് അതര്‍ ആല്ഫബെട്സ് ടൂ” (യു വിനെ മാത്രമല്ല മറ്റു അക്ഷരങ്ങളെയും ഞാന്‍ സ്നേഹിച്ചു കൊള്ളാം”.
ഇതില്‍ അങ്ങനെ ഒരു വാലറ്റം കാണുന്നില്ല.വീണ്ടും നമ്പര്‍ നോക്കി.ഫോണിനു തെറ്റില്ലല്ലോ.”ഫ്രം ഗായത്രി”.ഇപ്പോള്‍? ഇത്രയും കാലത്തിനു ശേഷം? വിമാനം പറക്കാന്‍ തുടങ്ങുന്നു.മനസ്സിന്റെ ചിറകുകള്‍ പിന്നിലേക്ക്‌ വിടരുന്നു.
ഏഴാം ക്ലാസ്സിലോ എട്ടിലോ പഠിക്കുന്ന കാലം.എല്ലാ ദിവസവും വെളുത്ത് കൊലുന്നനെയുള്ള ഒരു കുട്ടി വീട്ടിലെത്തും .സ്കൂള്‍ ബസ്‌ ഞങ്ങളുടെ വീട് ഇരിക്കുന്നിടം വരെയേ വരികയുള്ളു.സുന്ദരിക്കുട്ടിയുടെ വീട് ഒരിത്തിരി ഉള്ളിലേക്ക് ആണ്.എന്‍റെ തൊട്ടു താഴെയുള്ള ക്ലാസ്സില്‍ പഠിത്തം.എട്ടാം ക്ലാസ്സ്‌ വരെ ഒരേ സ്കൂളിലായിരുന്നു..വീട്ടുകാര്‍ തമ്മിലുള്ള സൌഹൃദമാണ് അവളെ എന്നും രാവിലെ ഞങ്ങളുടെ പടിപ്പുരയിലെത്തിച്ചത്.അന്നും ഇന്നും മനസ്സില്‍ കുളിര് കോരിയിടുന്ന പേര്-ഗായത്രി നമ്പീശന്‍.
ആഴ്ചയില്‍ ഒന്ന് വീതം കണ്ടിരുന്ന മലയാള സിനിമയുടെ രുചിയോ അല്ല കൌമാരത്തിന്റെ മണമോ എന്നറിയില്ല.,ഗായത്രിയോടു അസ്ഥിയില്‍ പിടിച്ച പ്രണയം.പതിമൂന്നുകാരന്റെ “ഇഷ്ടം” അമ്മ വേഗം കണ്ടുപിടിച്ചു.,മനോഹരമായ തന്റെ ചിരി മുഖത്ത് വിരിയിച്ചു കൊണ്ട് കവിളില്‍ നുള്ളികൊണ്ട് അമ്മ പറഞ്ഞു.” അമ്പട കള്ളാ,പുളിന്കൊമ്ബന്നെ “.തട്ടകത്തെ അമ്പലത്തിലെ കഴകത്ത്തില്‍ നിന്നും ഊരാണ്മയിലേക്കും പിന്നെ പതിയെ ബിസിനെസ്സിലെക്കും തിരിഞ്ഞു നാട്ടില്‍ പ്രഭുക്കളായി വിരാജിച്ചിരുന്ന ഇരനിയേല്‍ പുഷ്പോത്ത് വീട് എന്നെ പോലെ ഒരു സര്‍ക്കരുദ്യോഗസ്തന്റെ മകനു പുളിമ്കൊമ്പ് തന്നെ.പതിമൂന്നു കാരന്റെ കല്യാണക്കാര്യം പറഞ്ഞതിന് പുറത്തെ വരാന്തയില്‍ നിന്ന് അച്ഛന്റെ ശാസന വന്നു.
”നെന്റെ നാവു വെറുതെ ഇരിക്കില്ലേ ജാനു? ഇത്തിരിയോള്ളള്ള ചെക്കനാ മംഗലാലോയിക്കണേ”
അമ്മ ചിരി വിടാതെ അകത്തേക്ക് കയറിപ്പോയി.
പിന്നെയും വര്‍ഷങ്ങള്‍.അമ്പലത്തിലേക്ക് പോകുമ്പോള്‍ ഇടതുവശത്തേക്ക് കണ്ണൊന്നു പാളും..ഗായത്രി വരാന്തയില്‍ ഉലാത്തി പഠിക്കുന്നുണ്ടോ എന്നറിയാന്‍.കണ്ടാല്‍ മിണ്ടാന്‍ മടി കാണിക്കാറില്ല,
ഗായത്രി.എന്തെങ്കിലും നാട്ടുകാര്യം അല്ലെങ്കില്‍ പഠിപ്പിന്റെ കാര്യം.ഒരു ചെറുകിട പഠിപ്പിസ്റ്റ്‌ എന്ന നിലയില്‍ തനിക്ക് ഒരു സ്ഥാനം ഒക്കെ ഉണ്ടായിരുന്നു.ഇടക്ക് ഗായത്രി ചോദിക്കും “ സുദേവന് എങ്ങന്യ ഇത്രേ മാര്‍ക്ക് കിട്ടണേ?”.അത് കേള്‍ക്കുമ്പോള്‍ ഒരു വല്ലാത്ത സുഖം തന്നെയായിരുന്നു .
ഇടയ്ക്ക് എപ്പഴോ ഒരു ദിവസം അമ്മ വന്നു ചെവിയില്‍ പറഞ്ഞു.”ഗായു വലിയ കുട്ടിയായിട്ടോ”.പിന്നെ തമ്മില്‍ കാണുമ്പോള്‍ വല്ലാത്ത ഒരു നാണം ഉണ്ടാവും എന്നാണ് കരുതിയത്‌.ഒന്നുമില്ല .ചറപറ എന്നുള്ള പോക്ക്  തന്നെ.ധരിച്ചിരുന്ന പാവാട -അമ്മ “വലിയ കുട്ടിക്ക് ‘ സമ്മാനമായി കൊടുത്തത് –‘സെലക്ട്‌” ചെയ്തത് താനാണ് എന്ന് പറഞ്ഞ്‌ ഒരു കുസൃതി ഒപ്പിക്കാനുള്ള ശ്രമവും ഫ്ലാറ്റ്.
”തന്റെ നല്ല സെലെക്ഷനാട്ടോ “.നിഷ്കളങ്കമായ ഉത്തരം.
പിന്നെ പിന്നെ സൗഹൃദം “ഗായു” എന്ന് വിളിക്കുവോളം വളര്‍ന്നു.(ഇപ്പോഴും ഗായത്രി എന്ന് പേരുള്ള പെന്ന്സുഹൃത്തുക്കളെ ഗായു എന്ന് വിളിക്കുമ്പോള്‍ അറിയാതെ ഒരു സുഖം.)
അച്ഛന്റെ കാതില്‍ വീഴാതെ അമ്മ ഇടയ്ക്ക് അഭിപ്രായം പാസ്സാക്കും –“നല്ല കുട്ടിയാ ഗായു,കിട്ടിയാ നെന്റെ ഭാഗ്യാ”.പക്ഷെ പഠിത്തത്തിന്റെ കാര്യത്തില്‍ അമ്മ സ്ട്രികറ്റ് ആയിരുന്നു.പത്തില്‍ തൊണ്ണൂറ്റിയാറ് ശതമാനം മാര്‍ക്ക്‌ വാങ്ങി നെഞ്ച് വിരിച്ചു നടന്നപ്പോള്‍ ഗായത്രി ആരാധനയോടെ നോക്കി നിന്നത് ഇന്നും ഓര്‍മയില്‍.
പിന്നെയും വര്‍ഷങ്ങള്‍.എഞ്ചിനീയറിംഗ് വിദ്യാഭ്യാസം കഴിഞ്ഞു ഉപരിപഠനതിനായി ഉത്തരേന്ത്യയിലേക്ക് പുറപ്പെടാന്‍ ദിവസങ്ങള്‍ മാത്രം ഉള്ളപ്പോള്‍ “രണ്ടിലോന്നറിയണം”എന്ന് തീരുമാനിച്ചു.അപ്പോഴാണ് ദുര്‍ഘടം.
നന്നായി അറിയാവുന്ന കുടുബം.പറഞ്ഞു പ്രശ്നമായാല്‍ നാട്ടിലെ പരദൂഷണ മെഷിനറി ഓവര്‍ ആക്ക്ടീവ് ആകും
 ഉറക്കം അക്ഷരാര്‍ഥത്തില്‍ നഷ്ടപ്പെട്ട ദിനരാത്രങ്ങള്‍.താന്‍ ഒരു എന്‍ജിനീയര്‍ ആണ്.ചെറിയ ചെക്കന്‍ അല്ല.എന്തായാലും അധികപ്രസംഗം എന്ന് ആരും പറയില്ല.” വാര്യരൂട്ടിക്ക് എന്താ ഒരു കുറവ് എന്നെ ജനം പറയൂ. രാത്രിയില്‍ ഇങ്ങിനയോക്കെ സ്വയം ന്യായീകരിക്കും.രാവിലെ ആകുമ്പോള്‍ ധൈര്യമെല്ലാം ചോര്‍ന്നു പോകും.
ഒരു ദിവസം വഴിയില്‍ കണ്ടപ്പോള്‍ ഗായത്രിയുടെ അമ്മ സുഷമേടത്തി തിരക്കി." സുദേവന്‍ എന്നാ പോണേ?”
“രണ്ടീസം കഴിഞ്ഞ്”.ഞാന്‍ പറഞ്ഞു.ഗായത്രീടെ കാര്യം തിര്ച്ച്ചാക്കണ്ടെ എന്ന് മനസ്സില്‍ (മാത്രം) പറഞ്ഞു.
തന്റെ പിരുപിരുപ്പു കണ്ടു കാര്യം പിടി കിട്ടിയ അമ്മ അച്ച്ചന്റെ കാതില്‍ അടക്കം പറഞ്ഞു.പത്രവയനക്കിടയില്‍ അച്ഛന്‍ ഒന്ന് ചിരിച്ചു.പിന്നെ പത്രം മടക്കി വച്ചു.
“തെറ്റൊന്നൂല്യ ,ഇന്ജിനീരല്ലേ അവന്‍? പിന്നെ ഇപ്പോഴത്തെ എന്റെ സ്ഥിതി വച്ചു നോക്കുമ്പോള്‍ അവര്‍ക്കും നല്ല ബന്ധന്യാ”
റവന്യു വകുപ്പില്‍ ഇരുന്നു നരക്കുന്ന ഗുമാസ്തനു കിട്ടുന്ന പ്രി-റിട്ടയര്‍മെന്‍റ് ലാവണമായ ഡപ്പ്യുട്ടി കലക്ടര്‍ പദവിയാണ് അച്ഛന്റെ വിവക്ഷ.
”പഴയ  കാലത്തെ തുക്കിടി സായ്പി ന്റെ പദവിയാ “-അച്ഛന്‍  സുഹൃത്തുക്കളെ ഓര്‍മ്മിപ്പിക്കും.പൂമുഖത്തെ സദസ്സിലെ സ്ഥിരാംഗങ്ങളായ ഗംഗാധരന്‍ നായരും ശിവശന്കരകുറപ്പും തലകുലുക്കും.”ഇന്നത്തെ കാലത്ത് കൃഷ്ണേട്ടന്റെ അത്രേം സത്യസനധതയുള്ള ഉദ്യോഗസ്ഥരു ഇല്ല ന്നന്നെ പറയാം.അതന്യ പദവി കിട്ടീതും.”
സംഗതി സത്യം.പക്ഷെ കോടീശരന്മാരായ ( ഗംഗധരേട്ടന്റെ ഭാഷ) ഇരനിയല്‍ പുഷ്പോത്തുകാര്‍ക്ക് ഈ ഡപ്യുട്ടി കലക്ടര്‍ പദവിയെ പറ്റി മതിപ്പുണ്ടോ എന്തോ.സംശയം.ഒടുവില്‍ അമ്മ ദൌത്യം ഏറ്റെടുത്തു.ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധത്തില്‍ സംഗതി അറിയാം എന്ന് അച്ഛന് ഒരു “അഷ്വറന്‍സ്‘.
അമ്മ പടി കടന്നു പുഷ്പോത്തെക്ക് നട കൊണ്ടപ്പോള്‍ “ഞാനൊന്നുമറിഞ്ഞില്ലേ” എന്ന മട്ടില്‍ അച്ഛന്‍ ലാന്‍ഡ്‌ അക്വിസിഷന്‍ ഫയലില്‍ മുഖം പൂഴ്ത്തി.നിമിഷങ്ങള്‍ക്ക് മണിക്കൂറുകളുടെ നീളം എന്നൊക്കെ സാഹിത്യകാരന്മാര്‍ പറയുന്നത് ഇതിനായിരിക്കും.എന്റെ സ്വന്തം ഭാഷയില്‍ പറഞ്ഞാല്‍ “അണ്‍സഹിക്കബില്‍”.
ഇന്നലെയെന്ന പോലെ ഓര്‍മയുണ്ട് അമ്മ തിരിച്ചു പടി കടന്നു വന്ന നിമിഷം.സെറ്റ് മുണ്ടിന്റെ തല കണ്ടു കടക്കണ്ണ് തുടച്ചു മനസ്സില്‍ നിന്ന് കണ്ണിലേക്ക് തുളുമ്പുന്ന ചിന്തകളെ അകട്ടിക്കൊണ്ട്.അന്തരീക്ഷത്തില്‍ മഴയുടെ തിരനോട്ടം ഉണ്ടായിരുന്നു.ചെറുതായി വീശുന്ന കാറ്റിന് പുതുമണ്ണിന്റെ ഗന്ധം.ഒന്നും മിണ്ടാതെ അമ്മ അകത്തേക്ക് പോയി.എന്തായിരിക്കും സംഭവിച്ചതെന്നൂഹിക്കാം.പക്ഷെ തന്നെക്കാള്‍ വിഷമം അമ്മക്കെന്തിന്.തനിക്ക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല.”മൈ റിയാക്ഷന്‍ സുര്പ്രിസേദ് മി “എന്ന് അന്ന് ഡയറിയില്‍ ഔധത്യില്‍ കുറിച്ചിട്ടു.അമ്മയുടെ സങ്കടത്തിന്റെ കാരണം വെളിവാക്കാന്‍ അധികം സമയം വേണ്ടി വന്നില്ല.കേട്ടു   കഴിഞ്ഞപ്പോള്‍ എന്റെ കണ്ണുകള്‍ക്ക്‌ എന്റെ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല എന്നാണോര്‍മ്മ.
വളരെ ന്യുട്രല്‍ ആയ ഒരു ചോദ്യം ആണ് ജാനകി വാരസ്യാര്‍ “സുഷമെടത്തി “യുടെ അടുത്ത് ചോദിച്ചത്.
“ഗായൂന് ആരെയെങ്കിലുംപറഞ്ഞു വച്ചിട്ടുണ്ടോ?”
ഉത്തരമായി വന്നത് ഒരേങ്ങല്‍ ആയിരുന്നു.കഥ ഇങ്ങനെ.ഗായത്രിയുടെ സ്വന്തം അമ്മാവന്റെ മകനാണ് രാഹുല്‍.അധികമാരോടും പറയാതെ വീട്ടുകാര്‍ തമ്മില്‍ പറഞ്ഞുറപ്പിച്ച ബന്ധം.ചെറുപ്രായം തൊട്ടു പരസ്പരം അറിഞ്ഞു വളര്‍ന്നവര്‍.രാഹുലിന്റെ കുടുംബം വടക്ക് മീററ്റില്‍ ആയിരുന്നു.അവധിക്കാലത്ത് ഇങ്ങനെ ഒരു ആളെ കണ്ടതായി ഞാനും ഓര്‍ക്കുന്നുണ്ട്.ആറു മാസം മുമ്പ് ഗായത്രിയുടെ പഠിത്തം കഴിഞ്ഞപ്പോള്‍ വീട്ടുകാര്‍ തീയതി നിശ്ചയിച്ചു.രണ്ടു മാസം മുമ്പ്‌ നാട്ടിലേക്ക് വരാന്‍ തയ്യാറെടുക്കുന്നതിനിടയില്‍ രാഹുലിനു ചെറിയ ഒരു പനീ തുടങ്ങി.ആദ്യമൊക്കെ അവഗണിച്ചു.പനീ നിന്നില്ല.ഒരു ദിവസം ബാത്‌റൂമില്‍ തല കറങ്ങി വീണു.ഉടനെ ആസ്പത്രിയില്‍ എത്തിച്ചു.മസ്ഥിഷ്കജ്വരം ആയിരുന്നു..കുറെ ദിവസം അബോധാവസ്ഥയില്‍ കഴിഞ്ഞു.ഇപ്പോള്‍ നോര്‍മല്‍ ആയി.പക്ഷെ ശരീരത്തിന്റെ ഒരു വശത്തിനു തളര്ച്ചയുണ്ട്.പക്ഷെ നടക്കാനും ജോലിക്ക് പോകാനും സാധിക്കുന്നുണ്ട്.
മൌനം മാത്രം നിറഞ്ഞ ഒരു നാള്‍ രാഹുലിന്റെ അച്ഛനും അമ്മയും പുഷ്പോത്തെ പടി കടന്നു വന്നു.പെങ്ങളുടെ മുഖത്തേക്ക് നോക്കാതെ അച്ഛന്‍ പറഞ്ഞു.”പറഞ്ഞതും ഉറപ്പിച്ചതും ഒന്നും നോക്കണ്ട.കല്യാണത്തിന് ഞങ്ങള്‍ നിര്‍ബന്ധിക്കില്ല..”
സുഷമേടത്തിക്ക് സന്തോഷമോ സങ്കടമോ എന്ന് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അവസ്ഥ.അച്ഛന്‍ നാരായണന്‍ നമ്ബീസന്‍ ആശ്വസിച്ചു കാണണം .അമ്മാമ്മയുടെ വരവിന്റെ ഉദ്ദേശ്യം മനസ്സിലാക്കി ഗായത്രി പൊട്ടിത്തെറിച്ചത്രേ.രാഹുലിനെ തന്നെയേ കല്യാണം കഴിക്കൂ എന്ന് നിര്‍ബന്ധം പിടിച്ചു.തീരുമാനത്തില്‍ ഗായത്രി ഉറച്ചു നിന്നപ്പോള്‍ അവര്‍ മടങ്ങി.കല്യാണം അടുത്ത മാസം ഉണ്ടാവും.അത് കഴിഞ്ഞാല്‍ അവര്‍ മദ്രാസിലേക്ക് പോകും.ഒരു പുതിയ ബിസിനസ്‌ തുടങ്ങാന്‍.
ഇടയ്ക്കെപ്പോഴോ മദ്രാസില്‍ പോയപ്പോള്‍ ഞാന്‍ അവരുടെ വീട്ടില്‍ പോയിരുന്നു.രഹ്ലിന്റെ ശാരീരിക പ്രസ്നാമോഴിച്ചാല്‍ സന്തുഷ്ട കുടുംബം.രണ്ടു കൊല്ലം മുമ്പ് നാട്ടിലേക്കു താമസവും ബുസിനെസ്സും മാറ്റി.
വിദേശവാസം കഴിഞ്ഞു നാട്ടില്‍ ഇന്‍വെസ്റ്റ്‌ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ഗായത്രിയുടെ കമ്പനി ആണ് എന്നെ സഹായിച്ചത്.അന്ന് തുടങ്ങിയതാണ് ബിസിനസ്‌ ബന്ധം ആഴ്ചയില്‍ ഒന്ന് രണ്ടു ദിവസമെന്കിലും കാണും.പഴയ സൌന്ദര്യത്തിന് കുരവന്നുമില്ല.ഒന്ന് തടിചിട്ടുണ്ട്.പഴയ ഹാര്‍ട്ട്ത്രോബ്‌ എന്ന് ഗായത്രി കേള്‍ക്കാതെ തന്റെ ഭാര്യ കളിയാക്കരുണ്ടായിരുന്നു.ഇപ്പോള്‍ ഇതാ ഇങ്ങനെ ഒരു സന്ദേശം.-“മിസ്‌ യു “
പലപ്പോഴും സുഹൃത്സടസ്സുകളില്‍ താന്‍ ഗായത്രിയെ വാനോളം പുകഴ്ത്തിയിട്ടുണ്ട്.ആത്മാര്‍ഥമായി തന്നെ.---“ബോള്‍ഡ്‌നസ്സ് പെര്‍സോണിഫൈട്.”-പക്ഷെ ഈയിടെ രാഹുലിനെ പറ്റി പറയുമ്പോള്‍ മുഖത്ത് കണ്ട നിസ്സംഗത ഇപ്പോള്‍ മനസ്സില്‍ ഊറി വരുന്നു.എങ്കിലും ഇപ്പോള്‍ ഇങ്ങനെ ഒരു ഇഷ്ടം തോന്നാന്‍?രണ്ടു പേരും വിവാഹിതര്‍.ഇത്തരം ഒരു ഇഷ്ടത്തിനു എന്ത് പ്രസക്തി?
എങ്കിലും മനസ്സിന്റെ ഒരു കോണില്‍ സന്തോഷത്തിന്റെ ഒരു വേലിയേറ്റം..പൊടി പിടിച്ചു കിടന്ന ഫ്രെയിമുകള്‍ എല്ലാം ഒന്ന് തുടച്ചെടുത്ത പ്രതീതി.അകാരണമായ ,ഓള്മോസ്റ്റ്‌ ഇന്സേയ്ന്‍ ആയ ഒരു ത്രില്‍.മനസ്സിന്റെ അടിത്തട്ടില്‍ നിന്നും ഒരു സന്തോഷാശ്രു മെല്ലെ കടക്കണ്ണ്‍ തേടിയെത്തി.സന്ദേശത്തിനു മറുപടി അയക്കാന്‍ കൈ വെമ്പി.വരട്ടെ ,സമയമായില്ല.
പോയ കാര്യം സാധിക്കില്ലെന്ന് കണ്ട് യാത്ര വെട്ടിച്ചുരുക്കി മടങ്ങി.ഗായത്രിയുടെ കാബിനില്‍ പതിവുള്ള ഒരു മീറ്റിംഗ് കഴിഞ്ഞപ്പോള്‍ ഒന്ന് തങ്ങി നിന്നു.
“എന്താ സുദേവ്?” (കള്ളി,മനസ്സ് പറഞ്ഞു)
“ഗായത്രി എനിക്ക് ഒരു എസ്.എം.എസ് അയച്ചിരുന്നോ?”
“നോ,വൈ?” മുഖത്ത് ഒരു മാറ്റവുമില്ല.
ഒന്നും പറയാതെ സന്ദേശം തുറന്നു വായിക്കാന്‍ കൊടുത്തു.ഊറി വരുന്ന ചിരിയോടെയാണ് ഗായു സന്ദേശം വായിച്ചത്.കുറച്ചു നേരം ആലോചിച്ചതിനു ശേഷം തന്റെ ഫോണ്‍ എടുത്തു നോക്കി.ഇന്റെര്കമില്‍ ആരെയോ വിളിച്ചു സംസാരിച്ചതിനു ശേഷം എന്നെ നോക്കി ജാള്യതയോടെ പറഞ്ഞു.
“സോറി യാര്‍.എന്റെ സെല്‍ എന്റെ അസിസ്റ്റന്റ്‌ സുപ്രിയ വാങ്ങിയിരുന്നു.അയാളുടെ വുഡ്‌ ബി യോട് സംസാരിക്കാന്‍,അത് കഴിഞ്ഞു പുള്ളിക്കാരി അയച്ച്ചതാ.തന്റെ കാള്‍ ആയിരുന്നു അതിനു മുമ്പത്തെ.ജസ്റ്റ്‌ എ മിസ്‌ടേക്ക്”.
പിന്നെ ഒരു ഇടവേള.പെട്ടെന്ന് എന്തോ ഓര്‍ത പോലെ ഗായത്രി ഞെട്ടി.
“ഈശ്വരാ,എന്താ തോന്നിയത്? എനിക്ക് വയ്യ.ഞാന്‍ ആ കുട്ടിയെ വിളിച്ചു പറയട്ടെ.കുറച്ചു ശ്രദ്ധയൊക്കെ വേണ്ടേ? താനായത് നന്നായി.”
“ഒന്നും തോന്നിയില്ല”,ഒരു ചെറിയ കള്ളം,വെല്‍ ഡണ്‍,സുദേവന്‍,യു കാന്‍ ടു ഇറ്റ്‌.
“രാഹുലിന് അയച്ചതവും എന്ന് കരുതി”(ശുദ്ധനുണ)
“ഈശ്വരാ,എസ് എം എസ് അയച്ചു കളിക്കാന്‍ പറ്റിയ പ്രായം.”ഗായത്രി നെഞ്ചത്ത്‌ കൈ വച്ചു.”ഇനി ഇങ്ങനെ വല്ലതും വന്നാല്‍ ഇഗ്നോര്‍ ചെയ്യൂ”
“ഓ കെ,” ഒരു കുസൃതി അടക്കാനായില്ല.”ഞാന്‍ മറുപടി അയക്കും-ലേറ്റ് ഡെലിവറി.”
ചിരിച്ചു കൊണ്ട് എന്നെ എറിയാന്‍ ഗായത്രി പേപ്പര്‍ വെയിറ്റ് കയ്യിലെടുത്തു.ഉന്നം തെറ്റിക്കാന്‍ ഇടം കൊടുക്കാതെ ഞാന്‍ പുറത്തേക്കു നടന്നു.

Sunday, 18 September 2011

Freedom to be a real doctor

The chill air of the room worries me ,the spotless white of my staff too
the gentle drone of the central chilling machine echoes the silence in the intensive care.
Of course we deal with death, as well as the accident of birth,but I want to be free
to take a stroll down the crowded lane and be greeted by  every single soul.


I dreamed of the apron for my father was  a local deity,not rich but wealthy
from the love he charged form his people-men,women and children.
The kitchen had no space for the fruits,the cakes,the plantains,the love
I cringe for the freedom to cross the field to call on my next "number".

We never watched a full movie at the local thatched cinema
for the darkness was broken by a beam of light that sought the hand
of the magic healer for another sick soul and off he went,kids in tow
Oh! I long for the freedom to not sleep the night ,not to watch the movie.

Here I am at the exalted portals of the curing science,the pinnacle of glory,
my friend applaud,the boss is happy  since the poor are not sick,
here the tests run longer than the hospital bill,all needed,none heeded.
I long for the freedom to cure people with advice,food and fresh air

The house is nice, the drapes are nicer, the check is good, often better,
I have newer cars,ride the flying ones in and out of city,the country.
But my kitchen has not seen a cake baked in love of the "great doc"
I need to be free to lose the money and charge some love,some tears.