Thursday 7 June 2012

അച്ഛന്‍


ഇന്നലെ ആ നടുവിരല്‍ പിടിച്ച് നടന്നതാണ് ഞാന്‍ 
ഇന്നും ചൂണ്ടുവിരല്‍ ആയി ആ പാദങ്ങള്‍ നില്‍ക്കുന്നു
കാലം തന്‍ കര്‍ക്കടക വിരലുകളാല്‍ കാര്‍ന്നു തുടങേ
നിസ്സഹായനായി വിരലും ഞൊടിച്ചിരുന്നു ഞാന്‍
പെയ്തൊഴിഞ്ഞില്ല കര്‍ക്കടകം,കാലവും ,
കൊണ്ടുപോയ് തന്‍ കൂടെ, എന്‍ സ്മരണകളെ
അച്ചന്റെ ചിതയില്‍ എരിഞ്ഞടങ്ങി ,എന്‍ ബാല്യവും കുതൂഹലവും
കാത്തിരിക്കട്ടെ ഞാന്‍ ഇനി ഒരു ജന്മത്തിന്‍ ചിലമ്പൊലിക്കായി 

2 comments:

  1. കര്‍ക്കിടകം പെയ്തൊഴിയും... പൊന്നിന്‍ ചിങ്ങം പൊട്ടി വിരിയും.... ഓണം വരും.... അന്നും അച്ചനൊന്നിച്ച് ഉണ്ണൂം.

    ReplyDelete
  2. പെയ്തൊഴിഞ്ഞില്ല കാലം കൊണ്ടുപോയ് തന്‍ കൂടെ
    എന്‍ ബാല്യത്തെ എന്‍ സ്മരണകളെ
    അച്ചന്റെ ചിതയില്‍ എരിഞ്ഞടങ്ങി
    എന്‍ ബാല്യവും കുതൂഹലവും

    ReplyDelete