അമ്പലത്തിലെയ്ക്കുള്ള
വഴിയില്‍ പതുക്കെ നടക്കുകയായിരുന്നു.രണ്ടു വരിയായി നിരന്നു നില്‍ക്കുന്ന അഗ്രഹാര
ഭവനങ്ങള്‍. ഗോപുരത്തിന്റെ അടുത്തെത്തിയപ്പോള്‍ ഒരു പഴയ അംബാസിഡര്‍ കാര്‍.അകത്തേയ്ക്ക്
പാളി നോക്കിയപ്പോള്‍ നിറഞ്ഞ ചിരിയുമായി കമല മാമി ഇറങ്ങി നിന്നു.
“എപ്പോ വന്തായ്?”
അന്ന് വെളുപ്പിനാനെന്നു പറഞ്ഞപ്പോള്‍ പിന്നെയും ചോദ്യം.
അന്ന് വെളുപ്പിനാനെന്നു പറഞ്ഞപ്പോള്‍ പിന്നെയും ചോദ്യം.
“ഇപ്പൊ വീട്ടില്‍
ആരാ?”
വീട്ടില്‍ ആരും ഇല്ലെന്നും വാരാന്ത്യങ്ങളില്‍ താന്‍ വെറുതെ വന്നു ഇരിക്കുന്നതാനെന്നും അറിയാതെ അല്ല.വെറുതെ ഒരു കുശലം.
“ആരും ഇല്ല,”
ഞാന്‍ പറഞ്ഞു മുന്നിലേയ്ക്ക് നടക്കാന്‍ തുടങ്ങി.
‘അപ്പൊ ഭക്ഷണം? എങ്കെ
സാപ്പിടറായ്?” മാമി വിടാനുള്ള മട്ടല്ല.
“ അയ്യര്‍
ഹോട്ടല്‍ ഉണ്ടല്ലോ” ഞാന്‍ ചിരിച്ചു.
“വീട്ടിലേയ്ക്ക്
വരാമല്ലോ” മാമി ക്ഷണിച്ചു.:അവിടെ ഞാനും മാമാവും മാത്രമേ ഉള്ളു”
“സാരമില്ല,ഇന്നിപ്പോള്‍
ഒരു കല്യാണ സദ്യ ഉണ്ട് “ ഞാന്‍ മുന്നോട്ടു നടന്നു.
ഒരു ഇരുപതു കൊല്ലം
മുമ്പായിരുന്നെങ്കില്‍ മനസ്സില്‍ കുളിര് കോരിയിടാന്‍ പോന്ന ഒരു ക്ഷണം!
പാതി ചാരിയിട്ട
വാതിലിനപ്പുറത്ത് തുളസിയുടെ കാല്ചിലങ്കകുളുടെ മനം കുളിര്‍പ്പിക്കുന്ന മര്‍മരം.മാമി
തന്നോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്കൊപ്പിച്ച് അടക്കി പിടിച്ച ചിരിയുടെ നേര്‍ത്ത
നിസ്വനം.ആരും അറിയാതെ താന്‍ മുമ്പത്തെ വര്‍ഷത്തെ
രഥോല്സവത്തിനു വാങ്ങി കൊടുത്ത കുപ്പി വളകളുടെ കിലുക്കം.
ഇന്നിപ്പോള്‍
കടലിനക്കരെ ഭര്‍ത്താവും ഒന്നിച്ച് സസുഖം വാഴുന്ന തുളസിയെ മനസ്സില്‍ നിന്നു പുറത്താക്കി
അമ്പലത്തിനുള്ളിലെയ്ക്ക് കടന്നു.
ഒന്ന്‍ പോയി നോക്കാമായിരുന്നു.... ഇനി, തുളസി എങ്ങാനും തിരിച്ച് എത്തി ഫ്രീ ആയി നില്‍ക്കുകയാണെങ്കിലോ?
ReplyDeleteഡൈവോഴ്സുകളുടെ കാലം അല്ലേ?
അല്ലെങ്കില്‍ തന്നെ, ഇത്രനാള്‍ ഇല്ലാത്ത സ്നേഹം മാമിയ്ക്കെന്ത്യെ ഇന്ന്‍ തോന്നാന്‍?
ഹോട്ടല്‍ ശാപ്പാടും മടുത്ത് വരികയല്ലേ?
കിട്ടിയാല്‍, ഊട്ടി! :)
കുറഞ്ഞ വാക്കുകളില്‍ ഒരു വലിയ കഥ!
ചെറിയ കഥ കൊള്ളാം കേട്ടോ
ReplyDeleteനന്നായി പറഞ്ഞു പോകാവുന്ന കഥ പെട്ടെന്ന് തീര്‍ത്ത് കളഞ്ഞല്ലോ...
ReplyDeleteകുറച്ചു കൂടി എഴുതി ലക്ഷണം ഒത്ത ഒരു കഥയാക്കാമായിരുന്നു
കഥാനായിക വായിച്ചാലോ എന്നാണ് പേടി !
Deleteപണ്ട് നീലകണ്ഠന്‍ പരമാര പറയാറുള്ളത് പോലെ ഈ കഥയുടെ ബാക്കി അറിയണമെങ്കില്‍ എന്റെ സന്ദേശം എന്ന ചെറുകഥ ബ്ലോഗില്‍ വായിക്കുക
Deleteകുറച്ചു വാക്കുകളില്‍ കുറെയധികം വലിയ കഥ പറഞ്ഞു... നന്നായിട്ടുണ്ട്!
ReplyDeleteps:ചിഹ്നങ്ങള്‍ (പ്രത്യേകിച്ചും full stop)ഒന്ന് കൂടി ശ്രദ്ധിച്ചാല്‍ തരക്കേടില്ല എന്നും തോന്നി.
എന്താണെന്നറിയില്ല,ബ്ലോഗ് എഡിറ്റ് ചെയ്യുമ്പോള്‍ ഫുള്‍ സ്റ്റോപ്പുകള്‍ സമരത്തില്‍ ആണ്!
DeleteThis comment has been removed by the author.
ReplyDeleteഞാന്‍ പിന്നെ വായിച്ചു അഭിപ്രായം പറയാം @ PRAVAAHINY
ReplyDeleteകുഞ്ഞി വരികളില്‍ ഒളിച്ചു വെച്ച നഷ്ട പ്രണയം
ReplyDelete