ഒരു സ്വാന്തനമായ് പെയ്തിറങ്ങുന്ന കാലവർഷമിന്നെന്നുള്ളിൽ
ഒരു തരി നൊമ്പരമായ് ഒളിക്കുന്നതെന്തേ
പെയ്തൊഴിഞ്ഞ കാലങ്ങൾ ഓർമ്മക്കൂടുകളിൽ നിന്നുയർന്നെന്നെ
പൊഴിയാത്തൊരിടവപ്പാതിയായ് നനക്കവേ
പുലർകാലത്ത് കണി കാണാനൊരു കളിപ്പാട്ടം മെത്തക്കരികെ
വെച്ചിട്ടതോർക്കാനായൊരു ജന്മവും തന്ന ജനകനും
യാത്ര പോകുംമ്പോളൊക്കെയും സൂക്ഷിക്കണമെന്ന് വിതുമ്പി
യാത്ര പോലും പറയാതെ പോയ ജനനിയും
പുലർകാലങ്ങളിൽ പാലും സ്നേഹവും തന്നൊരു മുത്തശ്ശനായ്
പൂരപ്പറമ്പുകളിൽ കൂട്ടായ സതീർത്ഥ്യനായ് സരസനായ്
അയൽ വക്കത്തെ ഒരില ബാക്കി വച്ച് പോയൊരാ വാര്യരും
ഇന്നെന്തേ മുമ്പിൽ നിന്നും മാറാതെ നിൽക്കുന്നു ?
മറക്കുക മനസ്സെ ഇനിയും വരും കാലവർഷം,മഴയും
ഉറക്കുക നെഞ്ഞുരുക്കുന്നൊരോർമ്മകളെ എല്ലാം
നിത്യസാക്ഷിയാം കാലമിനിയും പുറകോട്ടോടും
നിത്യകല്ല്യാണി നീയെനിക്കെന്നും ശരണം......